എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇത്തവണ ഒന്നിച്ച്

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇത്തവണ ഒന്നിച്ച്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇത്തവണ മുതല്‍ ഒന്നിച്ച് നടത്താന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച് നടത്തും. അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുക. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ചില്‍ ഒന്നിച്ചുനടത്താനാണ് എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

0Shares