എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് നാളെ തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് നാളെ തുടക്കം.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഇത്തവണ എസ്.എസ്.എല്‍.സി.ക്ക് 4,55,906 പേരും പ്ലസ്ടൂവിന് 4,42,434 പേരുമാണ് പരീക്ഷയെഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 27ന് സമാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും.

ഹയര്‍ സെക്കന്ററി പരീക്ഷകള്‍ 28ന് സമാപിക്കും. പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിന് ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്‌ക്വാഡും സൂപ്പര്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares