എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനം; പരീക്ഷ എഴുതിയ 515 പേരില്‍ 508 പേരും വിജയിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനം; പരീക്ഷ എഴുതിയ 515 പേരില്‍ 508 പേരും വിജയിച്ചു.

അബുദാബി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് വന്‍ വിജയം. സംസ്ഥാന ശരാശരിയെക്കാള്‍ മികച്ച പ്രകടനമാണ് ഗള്‍ഫിലെ സ്‌കൂളുകള്‍ കാഴ്ചവെച്ചത്. യു.എ.ഇയിലെ ഒന്‍പത് സ്‌കൂളുകളില്‍നിന്നായി പരീക്ഷ എഴുതിയ 515 പേരില്‍ 508 പേരും വിജയിച്ചു. ഇതോടെ വിജയ ശതമാനം 98.64 ആയി ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ 508 പേരിൽ 36 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. യു.എ.ഇയിലെ ഒന്‍പതില്‍ എട്ട് സ്‌കൂളുകള്‍ക്കും നൂറു മേനി വിജയം നേടാനായതും വലിയ നേട്ടമാണ്.

ഗള്‍ഫില്‍ മിന്നുന്ന വിജയം കാഴ്ചവച്ച അബുദാബി മോഡല്‍ സ്‌കൂളാണ് മുഴുവന്‍ പേരെയും വിജയിപ്പിച്ചെടുത്തത്. ഇവിടെ പരീക്ഷയ്ക്കിരുത്തിയ 141 പേരും വിജയിച്ചു. ഇവിടത്തെ 24 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ദുബായിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, ഉമ്മുല്‍ഖുവൈനിലെ ദ് ഇംഗ്ലീഷ് സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ഫുജൈറ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവയാണ് നൂറുമേനി വിജയം നേടിയ മറ്റു സ്കൂളുകൾ.

0Shares