കാഞ്ഞങ്ങാട്: വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും റീത്തുവെക്കുകയും ചെയ്ത സംഭവത്തില്‍ കോളജിലെത്തി പുഷ്പജ ടീച്ചര്‍ക്ക് എം.എസ്.എഫിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും 30 വര്‍ഷത്തോളം അധ്യാപനം ചെയ്തിട്ടുള്ള തനിക്ക് ഈ ഗതി വന്നതില്‍ വിഷമമുണ്ടെന്നും പുഷ്പജ ടീച്ചര്‍ പറഞ്ഞു.
എം.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി നല്‍കി. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജന.സെക്രട്ടറി ഹമീദ് സി.ഐ, റമീസ് ആറങ്ങാടി സംബന്ധിച്ചു.
എസ്.എഫ്.ഐ ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രിന്‍സിപ്പലിന് സ്‌നേഹോപഹാരവുമായി എം.എസ്.എഫ്