എസ്.എഫ്.ഐയെ മറയാക്കി അലനും താഹയും മാവോയിസം പ്രചരിപ്പിച്ചു: പി. ജയരാജന്‍

  • Post category:news
  • Reading time:1 min read
You are currently viewing എസ്.എഫ്.ഐയെ മറയാക്കി അലനും താഹയും മാവോയിസം പ്രചരിപ്പിച്ചു: പി. ജയരാജന്‍

എസ്.എഫ്.ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയുമെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. ഇരുവര്‍ക്കും എതിരെ ചുമത്തിയ യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് വെറുതെ അല്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു.

അലനും താഹയും എഎസ്.എഫ്.ഐക്കകത്ത് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ചെയ്തത്. മുസ്‌ലിം ചെറുപ്പക്കാരായത് കൊണ്ടാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ജമാ അത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഇന്ത്യന്‍ മാവോയിസത്തിന്‍റെ കവര്‍ സംഘടനകളാണ്. മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തില്‍ ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

0Shares