മുംബൈ: ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യനുള്ള സംവിധാന മൊരുക്കി എസ്.ബി.ഐ ബാങ്ക്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വീട്ടിലിരുന്ന് മൊബൈല്‍ ഡിവൈസ് വഴി ജോലി ചെയ്യാനുള്ള പ്ലാറ്റ് ഫോമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ക്രോസ് സെല്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ഈ സംവിധാനം ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കും.
