എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി; വിദ്യാർത്ഥികൾക്കൊപ്പം പോലീസിനെ എതിരിട്ട് മുൻ വി.സി പ്രൊഫ. രൂപ് രേഖാ വർമ്മ

  • Post category:news
  • Reading time:1 min read
You are currently viewing എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി; വിദ്യാർത്ഥികൾക്കൊപ്പം പോലീസിനെ എതിരിട്ട് മുൻ വി.സി പ്രൊഫ. രൂപ് രേഖാ വർമ്മ

ബാരിക്കേഡിനു മുന്നിൽ ചെന്ന് നിന്ന് പോലീസിനോട് നിർഭയം കാര്യങ്ങൾ പറയുന്ന. എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി, കാറിന്‍റെ ബോണറ്റിൽ കയറി നിന്ന് മെഗാഫോണിലൂടെ സമരസജ്ജരായ വിദ്യാർത്ഥികളിലേക്ക് പകരുന്ന ഈ വയോധിക ലഖ്‌നൗവിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പ്രതീകമായി മാറുകയാണ്.

ലഖ്‌നൗ നഗരത്തിലെ ജനങ്ങൾ ഏറെ ബഹുമാനത്തോടെ കാണുന്ന ഈ അധ്യാപികയുടെ, ലഖ്‌നൗ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുടെ പേര് രൂപ് രേഖാ വര്‍മ്മ എന്നാണ്. വ്യാഴാഴ്ച്ച ലഖ്‌നൗവിലെ പരിവര്‍ത്തന്‍ ചൗക്കില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാന്‍ ആദ്യമെത്തിയ സാമൂഹിക പ്രവര്‍ത്തക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

39 വർഷം കലാലയങ്ങളിൽ പഠിപ്പിച്ച്, ഒടുവിൽ സർവകലാശാലയിലെ ഏറ്റവും ഉയർന്ന പദവിയിലിരുന്നാണ് 2005 -ലാണ് അവർ വിരമിച്ചത്. അവർ തന്‍റെ അധ്യാപന ജീവിതകാലമത്രയും വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ കടുത്ത വിമർശകയായിരുന്നു.

0Shares