എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഒരാൾ

  • Post category:news
  • Reading time:1 min read
You are currently viewing എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഒരാൾ

എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ഒരാൾ. ലക്ഷ്‌മി.ആർ.ഷേണായിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ഇരുവർക്കും വേണ്ടി സോഷ്യൽ മീഡിയയില്‍ പ്രചാരണം നടത്തുന്നത്. സോഷ്യൽ മീഡിയയിലെ പേജുകൾ കൈകാര്യം ചെയ്യാൻ പരസ്യ കമ്പനികളെ ഏല്പിക്കുന്ന പതിവുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ മുന്നണിയും വ്യത്യസ്തങ്ങളായ കമ്പനികളും ഏജൻസികളും വഴിയാണ് പ്രചരണം നടത്താറുള്ളത്.

കേരളത്തില്‍ കോൺഗ്രസ്സും ബി.ജെ.പി യും തമ്മിൽ സഖ്യമുണ്ടെന്ന ആക്ഷേപം നില നിൽക്കെയാണ് സ്ഥാനാർത്ഥികളുടെ നവമാധ്യമ പേജുകളിലും അന്തർധാര സജീവമാകുന്നത്. കേരളത്തില്‍ ബി.ജെ.പി യും കൊല്ലത്തെ സ്ഥാനാർത്ഥിയും തമ്മിൽ സമവാക്യം ഉണ്ടാക്കിയിട്ടുണ്ട് എന്ന ചർച്ചകൾ കൊല്ലത്ത് സജീവമാണ്. സോഷ്യൽ മീഡിയ പേജുകളിൽ ഇനി സമാനമായ പോസ്റ്റുകൾ വരുമോ എന്ന പരിഹാസമുയർത്തി ഇരു മുന്നണിയെയും ട്രോളുകയാണ് നിലവിൽ ട്രോൾ പേജുകൾ. തെരഞ്ഞെടുപ്പ് ചുമരുകളും പോസ്റ്ററുകളും വിട്ട് സോഷ്യൽ മീഡിയയിൽ സജീവമാകുന്ന കാലത്ത് സോഷ്യൽ മീഡിയ ഒരു നിർണായക ഘടകമാണ്.

0Shares