എയര്‍ഫോഴ്‌സിലെ എയര്‍മാന്‍ തസ്തികയിലേക്ക് യുവാക്കള്‍ക്ക് അവസരം; ടെക്‌നിക്കല്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം

  • Post category:news
  • Reading time:1 min read
You are currently viewing എയര്‍ഫോഴ്‌സിലെ എയര്‍മാന്‍ തസ്തികയിലേക്ക് യുവാക്കള്‍ക്ക് അവസരം; ടെക്‌നിക്കല്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം

കാസര്‍കോട്: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേയ്ക്ക് യുവാക്കള്‍ക്ക് അവസരം. ഈ മാസം 15 മുതല്‍ ജനുവരി 12 വരെ ഓണ്‍ലൈന്‍ വഴി അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപേക്ഷകര്‍ 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സെലക്ഷന്‍ ടെസ്റ്റ് അടുത്ത മാര്‍ച്ച് 10, 11 തീയതികളില്‍ നടക്കും. ടെക്‌നിക്കല്‍ (എക്‌സ് ഗ്രൂപ്പ്)/നോണ്‍ ടെക്‌നിക്കല്‍ (വൈ ഗ്രൂപ്പ്) എന്നിങ്ങനെ രണ്ടു വിഭാഗത്തിലേയ്ക്കാണ് അവസരം. പ്ലസ്ടു/തത്തുല്യമാണ് യോഗ്യത. മൊത്തം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇതില്‍ ഇംഗ്ലീഷ് വിഷയത്തിനു മാത്രം കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ടെക്‌നിക്കല്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ചവരായിരിക്കണം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഏതു വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ബയോളജി പഠിച്ചവര്‍ക്ക് മെഡിക്കല്‍ അസിസ്റ്റന്റ് എന്ന ട്രേഡിലേയ്ക്കും അപേക്ഷിക്കാം. ഡിപ്ലോമ ഉള്ളവര്‍ ടെക്‌നിക്കല്‍ ട്രേഡിലേയ്ക്ക് മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പരീക്ഷ ഫീസ് 250 രൂപ. അപേക്ഷിക്കുമ്പോള്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി ഫീസ് അടച്ചിരിക്കണം. കുറഞ്ഞത് 152.5 സെന്റിമീറ്റര്‍ ഉയരമാണ് ശാരീരികയോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airmenselection.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.careerindianairforce.cdac.in എന്ന വെബ്‌സൈറ്റിലാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഫോണ്‍:0484 2427010.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.എ. അബ്ദുല്‍ സമദ്, സര്‍ജന്റ് ഡി.ധനേഷ്, എം.മധുസൂദനന്‍ സംബന്ധിച്ചു.

0Shares