
പെര്‍ള: എമിറേറ്റ്‌സ് ചാരിറ്റി വിങ്ങ് പെര്‍ളയുടെ നേതൃത്വത്തില്‍ എന്‍മകജെ പഞ്ചായത്തിലെ അമ്പതോളം വീടുകളില്‍ എത്തി റംസാന്‍ കിറ്റു വിതരണം ചെയ്തു. വേദികളിലേക്ക് വിളിക്കാതെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ കൈകളിലേക്ക് സഹായം എത്തിക്കുന്ന രീതി പിന്തുടരുകയാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഈ കൂട്ടായ്മ.
റംസാന്‍ കിറ്റ് വിതരണം റഫിഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ദാരിമി കൊല്ലം അധ്യക്ഷനായി. ഇര്‍ഷാദ് പെര്‍ള, കരിം മര്‍ത്യ, റസാഖ, ശാഫി, അനിസ്, കലാം, നൗഷാദ്, സിറാജ്, മുഹാസ്, ആസിഫ്, ബുനൈര്‍, അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.