കാസര്‍കോട്: സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ രണ്ട് അധ്യാപകര്‍ക്ക് അവാര്‍ഡ്. പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക്ക് സ്കൂള്‍ അധ്യാപകന് എന്‍ നിര്‍മല്‍കുമാറും ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപകനായ എം കെ ചന്ദ്രശേഖരനുമാണ് ജില്ലയില്‍ നിന്നും അവാര്‍ഡിനര്‍ഹരായത്. സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള പുരസ്കാരത്തിന് ചെര്‍ക്കള സെന്‍ട്രല്‍ അര്‍ഹരായി. മികച്ച നാലാമത്തെ പി.ടി.എ ആയാണ് ചെര്‍ക്കള സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് തിരുവനന്തപുരം വിജെടി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി പ്രഫ. രവീന്ദ്രനാഥ് പുരസ്കാരങ്ങള്‍ സമ്മാനിക്കും. 
പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക്ക് സ്കൂള്‍ അധ്യാപകന് എന്‍ നിര്‍മല്‍കുമാര്‍ അധ്യാപന രംഗത്ത് 26 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ്. കാഡകത്തെ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പരേതനായ പി കെ മാധവന് നമ്പ്യാര്‍ രാധ ദമ്പതികളുടെ മകനാണ്. പൈക്ക എയുപി സ്കൂള്‍ അധ്യാപിക ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അഞ്ജിത, അനഖ. കോട്ടയം മണിമല കോട്ടയ്ക്കല്‍ സ്വദേശിയായ ചന്ദ്രശേഖരന് നായര്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്കൂളിലെ ശാസ്ത്ര അധ്യാപകനായിരുന്നു. 13 വര്‍ഷം ജില്ല ശാസ്ത്ര ക്ലബ് സെക്രട്ടറിയായിരുന്നു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് ഇംഗ്ലീഷ് അധ്യാപിക ജി വത്സലകുമാരിയാണ് ഭാര്യ. മക്കള്‍: ശില്പ നായര്‍, സാന്ദ്ര നായര്‍.
