കാസര്‍കോട്: ജില്ലാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ എന്‍.ജി.കെ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് പ്രസിന്റെ പുതിയ കെട്ടിടം വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.കെ രാജന്‍ അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഓഫീസും പി രാഘവന്‍ പ്രസും കെ.പി സതീഷ്ചന്ദ്രന്‍ കംപ്യൂട്ടര്‍ റൂമും ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു ഫോട്ടോ അനാഛാദനം ചെയ്തു. ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ചികിത്സ സഹായവിതരണം ജോയിന്റ് രജിസ്ട്രാര്‍ പി റഹീം, അസി. രജിസ്ട്രാര്‍മാരായ കെ ജയചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ നിര്‍വഹിച്ചു. കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കോമണ്‍ഗുഡ്ഫണ്ട് വിതരണം ചെയ്തു.
പ്രസിന്റെ ആദ്യഫോര്‍മാന്‍ സി രാമന്‍ നായര്‍, ആദ്യ സെക്രട്ടറി എം ഗോപിനാഥന്‍ എന്നിവവെ മന്ത്രി ആദരിച്ചു. സെക്രട്ടറി വി താമരാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലകൃഷ്ണ വോര്‍കൂട്‌ലു, എസ് ജെ പ്രസാദ്, എ സി അശോക്കുമാര്‍, കെ എ മുഹമ്മദ്ഹനീഫ, അസീസ് കടപ്പുറം, രാധാകൃഷ്ണന്‍ പെരുമ്പള, എ ചന്ദ്രശേഖരന്‍, കെ പി സുജല, എ പവിത്രന്‍, പി ജാനകി, ഹമീദ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. പി രഘുദേവന്‍ സ്വാഗതവും പി വി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
എന്‍.ജി.കെ മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് പ്രസ് വിദ്യാനഗറിലെ പുതിയ കെട്ടിടത്തില്‍