എന്‍.എ.സി.ടിയുടെ പ്രഥമ പുരസ്‌കാരം കാസര്‍കോട് ജെ.സി.ഐക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing എന്‍.എ.സി.ടിയുടെ പ്രഥമ പുരസ്‌കാരം കാസര്‍കോട് ജെ.സി.ഐക്ക്.

കാസര്‍കോട്: എന്‍.എ.സി.ടി ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റിന്റെ പ്രഥമ അവാര്‍ഡിന് കാസര്‍കോട് ജെ.സി.ഐ അര്‍ഹരായി. മികച്ച സംഘടനാ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. യുവാക്കളില്‍ നേതൃത്വ പാടവം വളര്‍ത്താനും സാമൂഹ്യ സേവന രംഗത്തേക്ക് കൈപിടിച്ചുയര്‍ത്താനും മികച്ച സ്ത്രീശാക്തീകരണ പ്രവര്‍ത്തത്തിനുമാണ് ജെ.സി.ഐ കാസര്‍കോടിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. 2016 ലെ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹമ്മദിന്റെയും സംഘത്തിന്റെയും മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കാസര്‍കോട്ട് നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍, ഡോ. ഖാദര്‍ മാങ്ങാട് പുരസ്‌കാരം സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമായിരുന്നു പുരസ്‌കാരം.

എന്‍.എ.സി.ടി ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ അധ്യക്ഷനായ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. എ.വി വാമന്‍ കുമാര്‍, പ്രസ്‌ക്ലബ് സെക്രട്ടറി സണ്ണി ജോസഫ് തുടങ്ങി സാമൂഹ്യ- സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജനങ്ങള്‍ക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടാണ് എന്‍.എ.സി.ടി ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്.

0Shares