എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിങ് പ്രസിഡന്റ്

  • Post category:local news
  • Reading time:1 min read
You are currently viewing എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിങ് പ്രസിഡന്റ്

കാസര്‍കോട്: സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംങ്ങ് പ്രസിഡന്റായിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യെ ആക്ടിംങ്ങ് പ്രസിഡന്റായി സംയുക്ത മുസ്ലിം ജമാഅത്ത് സിറ്റിയറിംങ്ങ് കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. പി.ബി. അബ്ദുല്‍ റസാഖിന്റെ പേരില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിനു മാലിക് ദീനാര്‍ അക്കാദമി ഹാളില്‍ ദു:അ മജ്‌ലിസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കും. യോഗത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. എന്‍.എ. അബൂബക്കര്‍, കെ.എം.അബ്ദുല്‍ ഹമീദ് ഹാജി, കെ.എസ്.മുഹമ്മദ് കുഞ്ഞി, എ.അബദുല്‍ റഹ്മാന്‍, മുക്രി ഇബ്രാഹിം ഹാജി, പൂന അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ കരിം സിറ്റി ഗോള്‍ഡ്, പി.എം.മുനീര്‍ ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്‌ള, പി.കെ. അഷ്‌റഫ് ബദിയഡുക്ക, ഹാഷിം ദാരിമി ദേലംമ്പാടി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

0Shares