കാസര്‍കോട്: സ്വാതന്ത്യ സമര സേനാനി, കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനത്തിന്റ മുന്നണി പോരാളി, സൈദ്ധാന്തികന്‍, ചരിത്രകാരന്‍, ചരിത്ര ഗവേഷകന്‍ ബഹുഭാഷാ പണ്ഡിതന്‍, വൈജ്ഞാനിക സാഹിത്യ കാരന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച എന്‍ ഇ ബാലറാം പൊതുപ്രവര്‍ത്തകര്‍ക്ക് ആകെ മാതൃകയാണെന്ന് സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ കാസര്‍കോട് മണ്ഡലം ജനറല്‍ബോഡിയോഗത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ടിംഗും എന്‍. ഇ ബാലറാം അനുസ്മരണ പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം. ദളിത് ആദിവാസി വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിതമായി അക്രമിക്കുന്നു.
അപകടകരമാ യ ഈ സാഹചര്യത്തെ നേരിടാന്‍ ക്രിയാത്മകമായ ഇടപെടല്‍ കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ രംഗത്ത് നടത്തണം. എന്‍ ഇ ബാലറാമിനെ പോലുള്ള ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ ഓര്‍മ ഇതിനു പകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. ഉദയകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, വി. രാജന്‍, കെ.വി.കൃഷണന്‍ എന്നിവരും സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി വി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
എന്‍ ഇ ബാലറാം പൊതു പ്രവര്‍ത്തകര്‍ക്കാകെ മാതൃകയെന്ന് പി സന്തോഷ്‌കുമാര്‍