എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ഉത്തരവുകള്‍ അഗ്‌നിക്കിരയാക്കി കാസര്‍കോട്ട് അമ്മമാരുടെ പ്രതിഷേധ സമരം

  • Post category:news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ഉത്തരവുകള്‍ അഗ്‌നിക്കിരയാക്കി കാസര്‍കോട്ട് അമ്മമാരുടെ പ്രതിഷേധ സമരം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അതിര്‍ത്തിയുടെ പേരില്‍ പിന്തള്ളപ്പെട്ട ദുരിതബാധിതരുടെ അമ്മമാര്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ കോപ്പി കത്തിച്ച് വേറിട്ട പ്രതിഷേധസമരം നടത്തി. സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേിലേക്ക് നടത്തിയ മാര്‍ച്ചിലാണ് അമ്മമാരുടെ പ്രതിഷേധം. അസുഖം ബാധിച്ച് ദുരിതം പേറുന്ന അഞ്ച് കുട്ടികളുടെ അമ്മമാര്‍ ചേര്‍ന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷനും തുടര്‍ന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ട സാമ്പത്തിക സഹായം ലിസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും വിതരണം ചെയ്യുക, ആവശ്യമായ ചികിത്സ നല്‍കുക, സൗജന്യ മരുന്നുവിതരണം കൃത്യമായി നടത്തുക, 2017 ഏപ്രില്‍ മാസത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ രോഗികളുടെ പട്ടിക പ്രഖ്യാപിക്കുക, മുഴുവന്‍ കടങ്ങളും എഴുതിതള്ളുക, 2013 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ദുരിതബാധിതരുടെ എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റുക, ശാസ്ത്രീയവും പ്രയോഗികവുമായ പുനരധിവാസ പദ്ധതി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ കലക്ടറേറ്റിലേക്ക്് മാര്‍ച്ച് നടത്തിയത്.

മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, പി മുരളിധരന്‍, ഹരി ചക്കരക്കല്ല്, പ്രേമചന്ദ്രന്‍ ചോമ്പാല, വിനോദ് പയ്യന്നൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുള്‍ കാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു. കെ.ടി. ബിന്ദു മോള്‍, മിസിരിയ ബി, ഗീതജോണി, ജമീല, വിമലഫ്രാന്‍സിസ്, ചന്ദ്രാവതി, ഗോവിന്ദന്‍ കയ്യൂര്‍, എന്‍.അമ്പാടി, കെ.കെ നായര്‍, രാജന്‍ കൈനി, ശശിധര ബെള്ളൂര്‍, ശിവകുമാര്‍ എന്‍മകജെ, ഇസ്മായില്‍ പള്ളിക്കര, സിബി കോളിച്ചാല്‍, തങ്ക, ഗോവിന്ദന്‍, അബ്ദുള്‍റഹ് മാന്‍ ബദിയടുക്ക, അബുബക്കര്‍ കാറടുക്ക, ശാരദ ദേലമ്പാടി മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

0Shares