എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം; കാസര്‍കോട് കളക്ടറുടെ പ്രസ‌്താവന കോടതിയലക്ഷ്യവും ഭരണഘടനാവിരുദ്ധവും: എം. എ റഹ‌്മാൻ

  • Post category:news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം; കാസര്‍കോട് കളക്ടറുടെ പ്രസ‌്താവന കോടതിയലക്ഷ്യവും ഭരണഘടനാവിരുദ്ധവും: എം. എ റഹ‌്മാൻ

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എൻഡോസൾഫാൻ സെൽ കൺവീനറും കളക്ടറുമായ ഡോ. ഡി സജിത‌്ബാബു നടത്തിയ എൻഡോസൾഫാൻ ഒരു രോഗവുണ്ടാക്കുന്നില്ലെന്ന പ്രസ‌്താവന കോടതിയലക്ഷ്യവും ഭരണഘടനാ വിരുദ്ധവുമാണെന്ന‌് ആക്ടിവിസ‌്റ്റ‌് എം. എ റഹ‌്മാൻ പറഞ്ഞു.

കൃഷിവകുപ്പുണ്ടാക്കിയ ദുരന്തത്തിന‌് നഷ്ടപരിഹാരം നടപ്പാക്കാനായി സർക്കാർ ചുമതലപ്പെടുത്തിയ കളക്ടർ ഔദ്യോഗിക ദൗത്യനിർവഹണം മറക്കാൻ പാടില്ല. ഇന്ത്യയിലെ പരമോന്നത ആരോഗ്യസ്ഥാപനമായ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഒക്യുപേഷണൽ ഹെൽത്തിലെ ഡൊ. . ഹബീബുള്ള സെയ‌്ദും സംഘവും രണ്ടു തവണ കാസർകോട‌് വന്ന‌് എപ്പിഡിമിയോളജിക്കൽ പഠനം നടത്തി രോഗകാരണം എൻഡോസൾഫാനാണെന്ന‌് തെളിയിച്ചിട്ടുണ്ട‌്. ഈ റിപ്പോർട്ടാണ‌് നിരോധനത്തിന‌് സുപ്രീം കോടതിയിലും സ‌്റ്റോക‌്ഹോമിലും തെളിവായത‌്. രോഗികൾക്കുള്ള ചികിത്സാ രോഗലക്ഷണരേഖ കൂടിയാണ‌് അത‌്.

ഇപ്പോൾ കളക്ടർ തലവനായ റെമഡിയൽ സെല്ലിന്‍റെ അടിയാധാരവുംഈ ആരോഗ്യറിപ്പോർട്ടാണ‌്. ഇനിയും അത‌് എടുത്ത‌് വായിച്ച‌് വേണ്ട ഗൃഹപാഠം അദ്ദേഹം ചെയ്യണം. അദ്ദേഹം കൈകാര്യം ചെയ്യുന്ന കാർഷികശാസ‌്ത്രമാണ‌് 22 വർഷം ആകാശത്തിനിന്നും തളിച്ച‌് ഈ ദുരന്തം സൃഷ്ടിച്ചത‌്.  ആരോഗ്യശാസ‌്ത്രജ്ഞന്മാരായ വിദഗ‌്ധ ഡോക്ടർമാരാണ‌് രോഗികളെ പരിശോധിച്ച‌് നിരന്തരമായ എൻഡോസൾഫാൻ തളിയിലൂടെ എൻഡോക്രൈം ഡിസ‌്ക്രിപ‌്ഷനാണെന്ന‌് കാരണമെന്ന‌് വിലയിരുത്തിയത‌്. കോഴിക്കോട‌് മെഡിക്കൽ കോളേജിലെ ഡൊ. അരവിന്ദാക്ഷനെയാണ‌് വിദഗ‌്ധസമിതിയുടെ ചെയർമാനായി സുപ്രീംകോടതി നിയോഗിച്ചത‌്. ഐ.എ.എസ് കാഡറിലുള്ള ഉദ്യോഗസ്ഥന്‍റെ ഭരണഘടനാ വിരുദ്ധത സർക്കാർ ഗൗരവതരമായി കാണണം.

ഇരയായ ശീലാവതിയെ പോലുള്ള സഹജീവികളെ മംഗളത്തിലെ കഥപോലെ എന്ന നികൃഷ്ടപ്രയോഗത്തിലൂടെ അപമാനിക്കുന്നത‌് ശവനിന്ദയാണ‌്. മാനുഷികതയുശട നിലനിൽപ്പിലാണ‌് ശാസ‌്ത്രവും ഭരണഘടനയും ഊന്നുന്നത‌്. കാർഷികശാസ‌്ത്രത്തിനും ആരോഗ്യശാസ‌്ത്രത്തിനും ഇതു രണ്ടും ബാധകമാണ‌്. ഭരണഘടന പറയുന്ന ശാസ‌്ത്രവും ഇതാണ‌് . അത‌് നടപ്പിലാക്കാനാണ‌് സർക്കാർ അദ്ദേഹത്തെ നിയോഗിച്ചത‌്. ആരോഗ്യശാസ‌്ത്രപഠനം നടന്നില്ലെന്ന‌് വരുത്തിതീർത്ത‌് ലിസ‌്റ്റ‌് അസാധുവാക്കി കോടതി കയറി എൻഡോസൾഫാനെ രക്ഷിക്കാനാണ‌് കളക്ടറുടെ പ്രസ‌്താവന ഉപകരിക്കുക. രോഗികളുടെ ലിസ‌്റ്റിൽ അട്ടിമറി നടന്നാലും അത്ഭുതപ്പെടേണ്ടതില്ലെനും അദ്ദേഹം പ്രസ‌്താവനയിൽ പറഞ്ഞു.

0Shares