എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു നീതിലഭിക്കുന്നില്ല; സുപ്രീംകോടതി വിധി നടപ്പിലാത്തതില്‍ പ്രതിഷേധിച്ച് പീഡിത ജനകീയ മുന്നണി വീണ്ടും കോടതിയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു നീതിലഭിക്കുന്നില്ല; സുപ്രീംകോടതി വിധി നടപ്പിലാത്തതില്‍ പ്രതിഷേധിച്ച് പീഡിത ജനകീയ മുന്നണി വീണ്ടും കോടതിയിലേക്ക്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകയോഗം തീരുമാനിച്ചു. സുപ്രീം കോടതി വിധി പ്രകാരം ഏപ്രില്‍ പത്തിനു മുമ്പ് മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം ലഭിക്കേണ്ടതായിരുന്നു. 5,848 പേരാണ് നിലവില്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. 2010 ല്‍ നടത്തി പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 4,182 പേരും, 2011 ല്‍1318 പേരും, 2013 ല്‍ 337പേരും പീന്നീട് ചേര്‍ത്ത 11 പേരും ഇതില്‍ 2,665 പേര്‍ക്കു മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തിക സഹായത്തിന്റെ മൂന്നാം ഗഡു ലഭിച്ചത്. സുപ്രീം കോടതി വിധി പ്രകാരം പട്ടികയില്‍ പെട്ട മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാനാണ് ജനകീയമുന്നണി തീരുമാനം. 2017 ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ ദുരിതബാധിതരുടെ പട്ടിക പ്രഖ്യാപിച്ച് അടിയന്തിര സഹായങ്ങള്‍ നല്‍കുക, കടം എഴുതിതള്ളുക, 2013 ല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം റേഷന്‍ സംവിധാനം പുന:സ്ഥാപിക്കുക, ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വ്വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യക്ഷ സമരങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.യോഗത്തില്‍ മുനീസ അമ്പലത്തറ അദ്ധ്യക്ഷയായി. കെ. കൊട്ടന്‍, ഗോവിന്ദന്‍ കയ്യൂര്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കൈനിരാജന്‍, ഇസ്മായില്‍ പള്ളിക്കര, ചന്ദ്രാവതി.കെ, കെ.സി. വിദ്യ, അശോക് റൈ, എം ശാന്ത, ടി പുഷ്പ, അഖിലകുമാരി, കെ.രഘു, ആന്റണി സംസാരിച്ചു

0Shares