
തിരുവനന്തപുരം/ കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം അനുവദിച്ചതായി ആരോഗ്യമന്ത്രി. 9.35 കോടിയുടെ ധനസഹായമാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്. കടബാധ്യതകള്‍ എഴുതിതള്ളാന്‍ കഴിഞ്ഞ ദിവസം അനുവദിച്ച 4.39 കോടി രൂപക്ക് പുറമെയാണ് ഈ സഹായം. 2017 ഒക്‌ടോബര്‍ 1 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാർശ പ്രകാരമാണ് ധനസഹായം അനുവദിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
2017ല്‍ നടത്തിയ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പിൽ കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4.39 കോടി രൂപ കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് അനുവദിചിരുന്നു.
