എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍.

  • Post category:news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം:  സുപ്രീം കോടതി വിധി  നടപ്പാക്കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍.


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി സമയബന്ധിതമായി നടപ്പാക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ദുരിതം അനുഭവിക്കുന്നവര്‍ക്കെല്ലാം ധനസഹായം ഉറപ്പാക്കും, നിലവില്‍ 5188 പേരാണ് പട്ടികയില്‍ ഉളളത് അര്‍ഹരായവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. 2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ദുരിത ബാധിതര്‍ക്ക് ആള്‍വീതം അഞ്ച് ലക്ഷം രൂപ ധന സഹായം നല്‍കാന്‍ ഉത്തരവിട്ടത്.

പുതിയ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ആദ്യ യോഗം ഈ മാസം 17ന് കാസര്‍കോട്ട് ചേരും. കീടനാശിനി കമ്പനികളില്‍ നിന്നും ഈടാക്കുന്ന നഷ്ടപരിഹാരം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് സമയബന്ധിത പദ്ധതി സര്‍ക്കാര്‍ കൊണ്ടു വരുന്നത്. ഇതിന് ആവശ്യമെങ്കില്‍ പണം മുടക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രി സഭായോഗം തീരുമാനമെടുക്കും.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി 483 കോടി രൂപയുടെ പ്രത്യേക പാക്കേജ്  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഗൗരവപൂര്‍ണ്ണമായ സമീപനം അനിവാര്യമാണെന്നും മന്ത്രി ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

0Shares