“എന്റെ ക്യാമ്പസില്‍ കയറി എന്റെ കുട്ടികളെ ആരെങ്കിലും തല്ലിയാല്‍ അത് കയ്യുംകെട്ടി നോക്കിനില്‍ക്കാനുള്ള ഷണ്ഡത്വം ഒന്നും എനിക്കില്ല” ആരാധകരെ ത്രില്ലിലാക്കി മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍; വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing “എന്റെ ക്യാമ്പസില്‍ കയറി എന്റെ കുട്ടികളെ ആരെങ്കിലും തല്ലിയാല്‍ അത് കയ്യുംകെട്ടി നോക്കിനില്‍ക്കാനുള്ള ഷണ്ഡത്വം ഒന്നും എനിക്കില്ല” ആരാധകരെ ത്രില്ലിലാക്കി മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍; വീഡിയോ കാണാം

എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളജ് അധ്യാപകനായി മമ്മൂട്ടി എത്തുന്ന പുതിയ ചിത്രം മാസ്റ്റര്‍ പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്‍ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി ചിത്രത്തിലുണ്ട്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി. എച്ച് മുഹമ്മദാണ് മാസ്റ്റര്‍പീസ് നിര്‍മ്മിക്കുന്നത്.

0Shares