കാഞ്ഞങ്ങാട്: ഹദിയ അതിഞ്ഞാലിന്റെ നേതൃത്വത്തില്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസയില്‍ വച്ച് സ്ത്രീകള്‍ക്ക് മാത്രമായി നടത്തിയ പാരന്റിംഗ് ക്ലാസ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നല്ല പാരന്റിങ് രീതിയിലൂടെ കുട്ടികളില്‍ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാനും നല്ല പെരുമാറ്റ രീതികള്‍ വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു ക്ലാസ്. എന്റെ ഉമ്മയും ഞാനും’ എന്ന വിഷയത്തെ ആസ്പദമാക്കി ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ ഡോക്ടര്‍ ഷെര്‍ണ്ണ ജൈലാല്‍ കണ്ണൂര്‍ ക്ലാസ്സെടുത്തു.
അജാനൂര്‍ പഞ്ചായത്തംഗം ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പി.എം. ആയിസു ഹജ്ജുമ്മ അധ്യക്ഷയായി. അജാനൂര്‍ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാമിന, ഹാജറ അഷറഫ്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഖദീജ ഹമീദ് പ്രസംഗിച്ചു. സുഹറാ ബി മുഹമ്മദ്, ജുബൈരിയ ഫാറൂഖ്, സുഹറ കുഞ്ഞിമൊയ്തീന്‍, ആബിദ സിദീഖ്, മറിയം പള്ളി മുഹമ്മദ് കുഞ്ഞി, മറിയം പാലക്കി കുഞ്ഞാമദ് ഹാജി, സി.പി കുഞ്ഞാസിയ, സീനത് അബ്ദുല്‍ നാസര്‍, എം.എം.കെ സൈഫുന്നിസ, മുനീറ കാഞ്ഞിരായില്‍, റുഖിയ യൂസഫ് ജെബിന്‍ സുല്‍ത്താന തുടങ്ങിയവര്‍ പങ്കെടുത്തു. ഹസീന ഖാലിദ് സ്വാഗതവും റമീസ സലീം നന്ദിയും പറഞ്ഞു. ഡോ. ഷെര്‍ണ്ണ ജൈലാലാനുള്ള ഹദിയ അതിഞ്ഞാലിന്റെ ഉപഹാരം ഷീബ ഉമ്മര്‍ കൈമാറി.