
കൊച്ചി: ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ താന്‍ ഒരു കാരണവശാലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. തനിക്ക് ജാമ്യം ലഭിക്കാതെ താന്‍ ജയിലിലായ കാരണം അന്‍പത് കോടിയുടെ സിനിമാ പ്രൊജക്ടുകള്‍ അനിശ്ചിതത്വത്തിലാണെന്നും കാട്ടി ദിലീപ് സമർപ്പിച്ച ജാമ്യ അപേക്ഷ ഹൈകോടതി പരിഗണിക്കുന്നത് നീട്ടിവെച്ചു. ഈ മാസം ഇരുപത്തി ആറിലേക്ക് ആണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയിട്ടുള്ളത്. ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഇവിടെ എത്തുന്നത്. അഭിഭാഷകനായ ബി. രാമന്‍പിള്ള നേരിട്ടാണ് ഇത്തവണ കോടതിയില്‍ എത്തിയത്.

കഴിഞ്ഞതവണ ഹർജി തള്ളിയ ശേഷം സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്ന്കോടതി ചോദിച്ചു. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന മുന്‍ ആരോപണം ഈ ജാമ്യഹര്‍ജിയിലും ദിലീപ് ആവര്‍ത്തിച്ചിരുന്നു. പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
