എണ്‍പതാം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച ആനമുത്തശ്ശി; ഫോട്ടോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing എണ്‍പതാം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച ആനമുത്തശ്ശി; ഫോട്ടോ വൈറല്‍

ഹൈദരാബാദ്: എണ്‍പതാം പിറന്നാളിന് കേക്ക് മുറിച്ച് ആനമുത്തശ്ശി. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എണ്‍പതുകാരിയായ റാണി എന്ന ആനയുടെ പിറന്നാളാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ശനിയാഴ്ചയാണ് റാണിക്ക് എണ്‍പതു വയസ് തികഞ്ഞത്. സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് ഈ ആനയെ. ആനയുടെ പിറന്നാളിനൊപ്പം പാര്‍ക്കിന്റെ 55-ാം വാര്‍ഷികവും ആഘോഷിച്ചു. പിറന്നാളാഘോഷത്തിനായി വലിയൊരു പ്ലം കേക്കാണ് ജീവനക്കാര്‍ വാങ്ങിയത്.

ആനയെ പൂമാലകളും റിബണുകളും അണിയിച്ച് അലങ്കരിക്കുകയും ചെയ്തു. റാണിക്ക് കേക്കില്‍ വലിയ താല്‍പര്യമില്ലാത്തതു കാരണം പഴവും ശര്‍ക്കരയും നല്‍കിയാണ് സന്തോഷിപ്പിച്ചത്. പാര്‍ക്കിലെ ഏറ്റവും അനുസരണയുള്ള മൃഗമാണ് ഈ ആനയെന്ന് ജീവനക്കാര്‍ പറയുന്നു. ആകെ അഞ്ച് ആനകളാണ് ഇവിടെയുള്ളത്. ഭക്ഷണസമയത്ത് എല്ലാ ആനകള്‍ക്കും ഭക്ഷണം നല്‍കിയാല്‍ മാത്രമേ റാണി ഭക്ഷിക്കാറുള്ളുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇവിടത്തെ മൃഗശാലയിലെ എല്ലാ മൃഗങ്ങളുടേയും പിറന്നാള്‍ ആഘോഷിക്കാറുണ്ടെന്ന് ജീവനക്കാര്‍ വ്യക്തമാക്കിരുന്നു.

0Shares