‘എടോ’ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കും: മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing ‘എടോ’ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കും: മുഖ്യമന്ത്രി.

തിരുവനന്തപുരം: ‘എടോ’ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശമായ വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സാധാരണ ഉപയോഗിക്കുന്ന ഒരു പ്രയോഗം മാത്രമാണ്. പുകഴ്ത്തല്‍ കേട്ടാല്‍ ഉയരുന്നതും ഇകഴ്ത്തല്‍ കേട്ടാല്‍ താഴുന്നയാളുമല്ല താന്‍. നിയമസഭയില്‍ ഇത്രയധികം ഇകഴ്ത്തല്‍ കേട്ട ആള്‍ വേറെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിനിടെ വി.ടി ബല്‍റാം എം.എല്‍.എ യെ എടോ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായതോടെ ഭരണപക്ഷ, പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിവരെയെത്തുന്ന സംഭവവുമുണ്ടായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി വി.ടി ബല്‍റാമിനെ ‘എടോ ബലരാമ’ എന്ന് വിളിച്ചുവെന്നാണ് ആരോപണം. ഇതിന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

 

0Shares