
മലപ്പുറം: എടവണ്ണയില്‍ ഇന്നലെ കത്തിയമർന്ന പെയിന്റ് ഗോഡൗണിന് പഞ്ചായത്ത് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന കാര്യം പുറത്ത് വന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈസൻസ് എടുത്തിരുന്നില്ല. എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച്ച മുമ്പ് മുഹമ്മദ് ഹുസൈൻ എന്ന യുവാവിന് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തായത്.

സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന് ഉടമ ഇല്യാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇത് കളവാണെന്നാണ് വ്യക്തമായത്. ഇതോടെ ഉടമ ഇല്യാസ് ഒളിവിൽ പോയതായാണ് വിവരം. സംഭവത്തില്‍ എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
