തൃശൂര്‍: എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച നാലുപേര് കൊടുങ്ങല്ലൂരിൽ പിടിയിൽ. കണ്ണൂർ സ്വദേശിയായ യുവാവിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം നിറുത്തി ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്‌മെയില്‍ ചെയ്ത സംഘത്തിലെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിയ്ക്കല്‍ ഷമീറിന്റെ ഭാര്യ ഷെമീന(26), തൃശൂര്‍ വെളപ്പായ കുണ്ടോളി ശ്യാം ബാബു(25), അവണൂര്‍ കാക്കനാട്ട് സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34 ) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ പ്രധാനി നസീമ, ഭര്‍ത്താവ് അക്ബര്‍ ഷ എന്നിവര്‍ ഒളിവിലാണ്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പരാതിക്കാരനായ യുവാവുമായി നസീമയ്ക്ക് അടുത്തബന്ധമുണ്ടആയിരുന്നുവെന്നു പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നസീമ യുവാവിനെ കൊടുങ്ങല്ലൂരില്‍ വരുത്തുകയായിരുന്നു. ഇത് അനുസരിച്ച് കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെത്തിയ യുവാവിന്റെ കാറില്‍ നസീമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ഷെമീന കയറി ഉടന്‍ തന്നെ പതിനായിരം രൂപ വാങ്ങിയതിന് ശേഷം നസീമയുടെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. മിനിറ്റുകള്‍ക്ക് ശേഷം സദാചാര പൊലീസ് എന്ന മട്ടില്‍ പുറത്തുനിന്ന് ഒരു സംഘം ചേർന്ന യുവാവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സ്ത്രീകളോടൊപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ പേഴ്‌സും എടിഎം കാര്‍ഡും ബലമായി വാങ്ങിയ പ്രതികള്‍ 35,000 രൂപയും കൈക്കലാക്കി. മൂന്നു ലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊള്ളാമന്നു സമ്മതിച്ച് രക്ഷപ്പെട്ട യുവാവ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.തുടർന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
വായനക്കാര്‍ക്കുള്ളസമ്മാന പദ്ധതി
ഈ ആഴ്ചയിലെ ചോദ്യം
2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?
1) പോള്‍ പോഗ്ബ
2) ലുക്ക മോഡ്രിച്ച്
3) കൈല്യന്‍ എംമ്പാപ്പെ
4) അന്റോണിയോ ഗ്രീസ്മാന്‍
5) ഇവയിലാരുമല്ല
ഉത്തരമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com പേജ് ലൈക്ക് ചെയ്ത് ചോദ്യമടങ്ങുന്ന ഈ പോസ്റ്റ് നിങ്ങളുടെ ടൈംലൈനിലേക്ക് ഷേയര്‍ ചെയ്യണം. അതിനു താഴെ കമന്റായോ, 7025274015 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സാപ് മെസേജായോ ഉത്തരം അയക്കാം. വാട്ട്സാപ് നമ്പര്‍, ഫേസ്ബുക്കിലെ പേര്, എന്നിവ സഹിതം വ്യക്തമായ വിലാസമുള്ളവരേ മാത്രമേ മല്‍സരത്തില്‍ പരിഗണിക്കൂ. ഉത്തരം അയക്കാനുള്ള അവസാന തിയതി ജുലൈ 22 നു ഞായറാഴ്ച രാത്രി 12 മണി. 23 നു രാവിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.