എച്ച് വണ്‍ എന്‍ വണ്‍; ശബരിമലയിലും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing എച്ച് വണ്‍ എന്‍ വണ്‍; ശബരിമലയിലും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: എച്ച് വണ്‍ എന്‍ വണ്‍ പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. രാജ്യത്താകെ എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം. കേരളത്തിലേക്കാള്‍ കൂടുതല്‍ കേസുകള്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തമിഴ് നാട്ടില്‍ നിന്നാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്നത്. ശബരിമലയില്‍ ദിവസം എഴുപതിനായിരം വരെ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പനി പടരുന്നത് വെല്ലുവിളിയാണ്. ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പനി പടര്‍ന്ന് പിടിച്ചാല്‍ ഇത് പൊലീസിനെയും ബാധിക്കുമെന്നത് സുരക്ഷയ്ക്കും വെല്ലുവിളിയാകും.

0Shares