എച്ച്.ആര്‍.ഡി.എസ് മെഡിക്കല്‍ ലബോറട്ടറി; സംസ്ഥാന തലത്തില്‍ ആദ്യരണ്ടു റാങ്കും കാസര്‍കോട് അല്‍-റാസി കോളേജില്‍

  • Post category:local news
  • Reading time:1 min read
You are currently viewing എച്ച്.ആര്‍.ഡി.എസ് മെഡിക്കല്‍ ലബോറട്ടറി; സംസ്ഥാന തലത്തില്‍ ആദ്യരണ്ടു റാങ്കും കാസര്‍കോട് അല്‍-റാസി കോളേജില്‍

കാസര്‍കോട്: 2016-18 ബാച്ചിലെ എച്ച്.ആര്‍.ഡി.എസിന്റ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ സംസ്ഥാനതല പരീക്ഷയില്‍ ഒന്നാം റാങ്കും രണ്ടാം റാങ്കും നേടി അല്‍-റാസി കോളേജ് ഓഫ് പാരാ മെഡിക്കല്‍ സയന്‍സ് ഉന്നതവിജയം കരസ്ഥമാക്കി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ 35 ഓളം കേന്ദ്രങ്ങളില്‍ നിന്നായി ഏകദേശം 3,800 വിദ്യാര്‍ത്ഥികളാണ് 2016-18 അധ്യയനവര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ പരീക്ഷ എഴുതിയത്. 700 മാര്‍ക്കില്‍ 685 മാര്‍ക്ക് വാങ്ങിയാണ് കാസര്‍കോട് അല്‍-റാസി കോളേജിലെ ഇശ്രത്ത് ശാബാ ഒന്നാംറാങ്ക് നേടിയത്. നേരത്തെ അല്‍-റാസിയുടെ മികച്ച വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 700 ല്‍ 674 മാര്‍ക്ക് വാങ്ങിയാണ് മുബാഷിറ രണ്ടാം റാങ്ക് നേടിയത്. എച്ച്.ആര്‍.ഡി.എസില്‍ 175 ഓളം പരിശീലന കേന്ദ്രങ്ങളിലായി വിവിധ കോഴ്‌സുകള്‍ നിലവിലുണ്ട്. അല്‍-റാസി യുടെ അവാര്‍ഡ് കഴിഞ്ഞ ദിവസം കോളജ് യൂണിയന്‍ ഉദ്ഘാടന പരിപാടിയില്‍ കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് വിതരണം ചെയ്തു. ഇശ്രത്ത് ശാബാ കാസര്‍കോട് അരമന ഹോസ്പിറ്റലിലും, മുബാഷിറ കാസര്‍കോട് സണ്‍റൈസ് ഹോസ്പിറ്റലിലും ട്രെയിനിംഗ് തുടരുകയാണ് ഇപ്പോള്‍.

0Shares