കാസർകോട്: തെക്കൻ ജില്ലകളിൽനിന്നും കാസർകോട് ജില്ലയിലേക്ക് ഉദ്യോഗസ്ഥർ എത്തുന്നത് ദുർനടപ്പിനുള്ള ശിക്ഷ അനുഭവിക്കുന്നതിന് വേണ്ടിയോ..? അതിന് കാസർകോട് എന്താ ദുർനടപ്പിനുള്ള പാഠശാലയോ.? ഈ ചോദ്യം കാസർകോട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. അടുത്തിടെ ഇത്തരത്തിൽ സ്ഥാമാറ്റം നേടിയ ഉദ്യോഗസ്ഥനെ കാസർകോട്ടുകാർ പ്രതിഷേധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റ ഉത്തരവ് മാറ്റിച്ചിരുന്നു. ഇതിനു പിന്നാലെ ഇതാ പ്രളയം സംബന്ധിച്ച സ്ഥലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനിടെ എറണാകുളം ജില്ലയിൽ വീഴ്ച്ച വരുത്തിയ ഡോക്ടറെ കാസർകോട് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലമാറ്റിയത്. ഈ ഉത്തരവിന്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. കാസർകോട് ജില്ലയിലേക്ക് സ്ഥമാറ്റിയതിലാണ് നാട്ടുകാരുടെ പ്രതിഷേധം.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാചകങ്ങൾ ചുവടെ
എന്താണ് ഇത്….????? വീഴ്ച പറ്റിയാല്‍ പിരിച്ച് വിടണം … അല്ലാതെ കാസര്‍കോട് തളളുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല… കാലം കൊറെയായി നിങ്ങള്‍ തളളിയ കുറേ എണ്ണം ഉണ്ട് ഇവിടെ ..വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് , ഹോസ്പിറ്റലില്‍ , പോലീസില്‍ അങ്ങനെ കുറേ വകുപ്പുകളിൽ . കാലങ്ങളായി ഇത്തരക്കാരെ ഞങ്ങള്‍ സഹിക്കുന്നു… ഇനി ഞങ്ങള്‍ക്ക് മനസ്സില്ല… പ്രളയം വന്നപ്പോള്‍ കാസര്‍കോട്ടുകാർ ആരാണെന്ന് എല്ലാവര്‍ക്കും മനസിലായി കാണും… പക്ഷേ ഇത്തരം ചെറ്റത്തരം ഞങ്ങള്‍ സഹിക്കില്ല… ഇത്തരം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോടുളള പക തീര്‍ക്കുന്നത് കാസര്‍കോട്ടെ പാവപ്പെട്ട ജനങ്ങളോടാണെന്ന് നിങ്ങള്‍ മനസിലാക്കണം… എച്ചില്‍ വലിച്ചെറിയാനുളള സ്ഥലമല്ല കാസർകോട്… ശക്തമായ പ്രതിഷേധം ഉയരണം….