കാസര്‍കോട്: സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കാസര്‍കോട്ടെത്തി. ജില്ലയിലെ ചെക്ക്പോസ്റ്റുകള്‍ അദ്ദേഹം പരിശോധിച്ചു. രാവിലെ എത്തിയ അദ്ദേഹം എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുത്തു.

എക്‌സൈസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച നടത്തി. കുമ്പള എക്സൈസ് റേഞ്ച് ഓഫീസില്‍ എത്തിയ അദ്ദേഹം ഓഫീസ് വളപ്പില്‍ വൃക്ഷതൈകളും നട്ടു. പരിശോധനയ്ക്ക് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി.