കൊച്ചി: പ്രശസ്ത ഗായകന്‍ എം.ജി ശ്രീകുമാര്‍ ചലച്ചിത്ര അഭിനയത്തിലേക്ക്. അതും ‘കലിപ്പ് ഗുണ്ടാ’ ലുക്കില്‍. സുഭാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘എം.എന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത്’ എന്ന ഹ്രസ്വചിത്രത്തിലാണ് എം.ജി ശ്രീകുമാര്‍ മുഴുനീള കഥാപാത്രമായി എത്തുന്നത്. ‘ഒരു പുണ്യപുരാണ കളര്‍സ്‌കോപ്പ് ഗുണ്ടാപ്പടം’ എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ആക്ഷേപഹാസ്യ സൃഷ്ടിയാണെന്നാണ് അണിയറ സംസാരം.

എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിന്‍, കീര്‍ത്തി കൃഷ്ണ, ഷെറില്‍, കൃഷ്ണവേണി,ആദിത്യന്‍, അപ്പു, സൂര്‍, ഷൈജു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍ച്ച് അവസാനത്തോടെ സിനിമ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
