
എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. പ്രഗാഷിന്‍റെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് പോലീസ് വീടിനു സമീപം തടഞ്ഞു. പ്രഗാഷിന്‍റെ വീടിനും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

എം.കോം റീ വാല്യുവേഷന് 31 ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പറും ഫോള്‍സ് നമ്പറും ഉള്‍പ്പെടെ പ്രഗാഷിന് നല്‍കണമെന്ന് കത്തില്‍ വൈസ് ചാന്‍സലര്‍ ഒപ്പിട്ടത് വിവാദമായിരുന്നു. ഡോ. ആര്‍. പ്രഗാഷ് സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന്‍റെ ഒപ്പോടു കൂടിയാണ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് ലഭിച്ചത്. ഇതില്‍ വി.സിയുടെ ഇടപെടലും സംശയകരമാണ്.
