
കൊച്ചി : ടി.വി നയന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലെ വീഡിയോയില്‍ തന്‍റെ ശബ്ദം ഡബ് ചെയ്ത് ചേര്‍ത്തതാണ് എന്ന കോഴിക്കോട് കോണ്‍ഗ്രസ് എം.പി എം. കെ രാഘവന്‍റെ വാദം പൊളിച്ച് സിനിമാ – ഡബ്ബിംഗ് താരമായ ഷമ്മി തിലകന്‍. തന്‍റെ ഫേസ്ബുക്കിലൂടെ കാര്യകാരണ സഹിതമാണ് ഡബ്ബിംഗിന് നിരവധി തവണ അവാര്‍ഡുകള്‍ നേടിയ ഷമ്മി തിലകന്‍ ഇത് പറയുന്നത്.

വീഡിയോയിൽ എം.പി യഥാർത്ഥത്തിൽ പറഞ്ഞ വാചകങ്ങൾ മാറ്റി ഡബ്ബ് ചെയ്തതാണെങ്കിൽ, അദ്ദേഹത്തിന്‍റെ “ചുണ്ടിന്‍റെ ചലനവും”, മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മിൽ യാതൊരു കാരണവശാലും ചേർന്ന് പോകില്ല. എന്നാൽ ഇവിടെ അദ്ദേഹത്തിന്‍റെ ചുണ്ടിന്‍റെ ചലനം, കൈകളുടെ ചലനങ്ങൾ, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേർന്ന് നിൽക്കുന്നു. കോഴിക്കോട് എം.പിയുടെ എന്ന് മാത്രം പറഞ്ഞു എം.കെ രാഘവന്‍റെ പേര് പറയാതെയാണ് ഷമ്മി തിലകന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
https://www.facebook.com/actorshammithilakan/posts/2191860370899008
