എം. എ ഖാസിം മുസ്‌ലിയാര്‍ ; മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നു; അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത് ആയിരങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing എം. എ ഖാസിം മുസ്‌ലിയാര്‍ ; മൃതദേഹം  പൊതുദര്‍ശനത്തിന് വെക്കുന്നു; അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത് ആയിരങ്ങള്‍

അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ എം എ ഖാസിം മുസ്‌ലിയാരുടെ മൃതദേഹം. കുമ്പള മൊഗ്രാലിലെ വസതിയിലേക്ക് കൊണ്ടുവന്നു. കുമ്പള ഇമാം ശാഫി അക്കാദമി പ്രസിഡന്റ്, പ്രിന്‍സിപ്പല്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഇദ്ദേഹം കുമ്പള ബദര്‍ ജുമാ മസ്ജിദ്, ബംബ്രാണ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കേരളത്തിലെയും കര്‍ണാടകയിലെയും നിരവധി പള്ളികളില്‍ ജോലി നോക്കിയിട്ടുണ്ട്.

ഇന്നു രാവിലെ പതിനൊന്നോടെ ഉപ്പള മൂസോടി കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരോട് സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും വഴിമധ്യേ മരിക്കുകയുമായിരുന്നു.

വസതിയില്‍ എത്തിച്ച മൃതദേഹം വീട്ടിൽ അസൗകര്യമുള്ളത് കൊണ്ട് പൊതുദര്‍ശനത്തിനായി  ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ വൈകുന്നേരം നാല് മണിയോടെ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മയ്യത്ത് നിസ്ക്കാരം മഗ് രിബ് നിസ്ക്കാരാനന്തരം 7.30ന് ഇമാം ശാഫി അക്കാദമിയിൽ വെച്ച് നടക്കും. ഫാത്തിബിയാണ് ഭാര്യ. അന്‍സാര്‍, അല്‍താഫ്, നസീഫ, നസീല എന്നിവരാണ് മക്കള്‍.

0Shares