എം. എ ഖാസിം മുസ്‌ലിയാരുടെ മരണം; അബുദാബി കെ. എം. സി. സി. കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എം. എ ഖാസിം മുസ്‌ലിയാരുടെ മരണം; അബുദാബി കെ. എം. സി. സി. കാസര്‍കോട് ജില്ലാ  കമ്മിറ്റി അനുശോചിച്ചു

ഉത്തര കേരളത്തിലെ പണ്ഡിത നിരയിലെ കാരണവന്മാരിൽ ഒരാളും സമസ്ത മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കാസര്‍കോട് ജില്ല ജനറൽ സെക്രട്ടറിയുമായ ശൈഖുന എം. എ ഖാസിം മുസ്‌ലിയാരുടെ വിയോഗത്തിൽ അബുദാബി കെ. എം. സി. സി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

അഞ്ച് പതിറ്റാണ്ടോളം കാസര്‍കോട് ജില്ലയിലെ മത വിദ്യാഭ്യാസ,ആത്മീയ രംഗങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കുകയും സമസ്തയ്ക്കും സമുദായത്തിനും ദിശാ ബോധം നൽകുകയും ചെയ്ത പണ്ഡിത ശ്രേഷ്ടനെയാണ് നഷ്ടമായതെന്ന് പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്മാൻ, സെക്രട്ടറി ഹനീഫ പടിഞ്ഞാർമൂല , ട്രെസ്‌റെർ ചേക്കു അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ അഭിപ്രായപ്പെട്ടു.

വടക്കന്‍ കേരളത്തിലെ പ്രസംഗികന്മാരുടെയും പണ്ഡിതന്മാരുടെയും ഇടയിൽ മുൻനിര സ്ഥാനം അലങ്കരിച്ചപ്പോഴും വിനയവും ലാളിത്യവും മുഖ മുദ്രയാക്കുകയും ധാർമിക മൂല്യങ്ങൾ ഉയർത്തി പിടിച്ചു മാതൃക ജീവിതം നയിച്ച പണ്ഡിത വര്യനായിരുന്നു അദ്ദേഹം . ഏത് സാധാരണക്കാർക്കും എപ്പോഴും ബന്ധപ്പെടാൻ കഴയുന്ന വ്യക്തിയും ജില്ലയിലെ പ്രത്യേകിച്ച് മലയോര മേഖലയിലെ ഒട്ടുമിക്ക തർക്ക വിഷയങ്ങളിലെ മധ്യസ്ഥനും ഉപദേശിയും കൂടിയായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നതായി അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

0Shares