കണ്ണൂര്‍: സര്‍വ്വകലാശാല നടത്തിയ എം.എസ് സി ജിയോളജി പരീക്ഷയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. കോളജിലെ എം.ടി. രമ്യ ഒന്നാം റാങ്ക് കരസ്ഥമാക്കി. വിദ്യാനഗര്‍ ജേണലിസ്റ്റ് നഗര്‍ ഓലത്തിരി വീട്ടില്‍ രാജന്റെയും പരേതയായ ഓമനയുടെയും മകളാണ്.
കെ.എം.വിദ്യ ക്കാണ് രണ്ടാം റാങ്ക്. നീര്‍ച്ചാല്‍ കുണ്ടിക്കാനം മഠം ശങ്കരനാരായണ ഭട്ടിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. ജി തേജസ് മൂന്നാം റാങ്ക് നേടി. കാസര്‍കോട് ബട്ടംപാറയിലെ അനീഷ് സദനം വീട്ടില്‍ കെ.ഗംഗാധരന്‍ ചന്ദ്രാവതി ദമ്പതികളുടെ മകനാണ്.
എം.എസ്.സി. ജിയോളജി പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകള്‍ കാസര്‍കോട് ഗവ.കോളജിലെ വിദ്യാര്‍ഥികള്‍ക്ക്