ചെർക്കള: എം.എസ്.എഫ് വിദ്യാർത്ഥി വിപ്ലവം നെല്ലിക്കട്ട മേഖല സമ്മേളനത്തിൻ്റെ ഭാഗമായി നാരമ്പാടി ടൗണിൽ എം.എസ്.എഫ് ചരിത്ര പ്രദർശനം ഒരുക്കി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അർഷാദ് എതിർത്തോട് ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് പഞ്ചായത്ത് ജന.സെക്രട്ടറി മുർഷിദ് മുഹമ്മദ് മുഖ്യാഥിതി ആയിരുന്നു. നാരമ്പാടി യൂണിറ്റ് പ്രസിഡന്റ് സയാഫ് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഏരിയപ്പടി മുഹമ്മദ് ഹാജി, കെ.എം ഇബ്റാഹിം, ബഷീർ പാറത്തോട്, അഷ്റഫ് തെക്കേക്കര, പനിയ ഇബ്രാഹി൦, അബ്ദുൽ റഹ്മാൻ എം.എ, മുഹമ്മദ് ഗോസാട, അനസ് എതിർത്തോട്, ഷാനിഫ് നെല്ലിക്കട്ട, റഹ്മാൻ നാരമ്പാടി, സാബിത്ത് പി.സി സംബന്ധിച്ചു.