കാസര്‍കോട്: മുസ്ലീംലീഗ് നേതാവും എം.എല്‍.എയുമായ പി.ബി. അബ്ദുള്‍ റസാഖിൻ്റെ നിര്യാണത്തില്‍ അനുശോചന അര്‍പിച്ച് മാന്യ വിന്‍ടെച്ച് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. രാഷ്ട്രീയ പൊതുരംഗത്തോടൊപ്പം വിദ്യാഭ്യാസ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് വിന്‍ടെച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. 
അദ്ദേഹത്തിൻ്റെ വിയോഗം രാഷ്ട്രീയ രംഗത്തിനപ്പുറം വിദ്യാഭ്യാസ രംഗത്തെയും വേദനിപ്പിക്കുമെന്നും വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്തത്തിനുടമയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എം.എല്‍.എ യോടുള്ള ആദരസൂചകമായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുമിനുട്ട് മൗനമാചരിച്ചു.