ചെന്നൈ: അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ മഹാബലിപുരത്തെ കൂന്നത്തൂരിലുള്ള റിസോര്‍ട്ടില്‍ ഉണ്ടെന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. സ്വന്തം ചെലവിലും ഇഷ്ടപ്രകാരവുമാണ് എം.എല്‍.എമാര്‍ അവിടെ താമസിക്കുന്നതെന്നും ആരും നിരാഹാരത്തിലിരിക്കുന്നില്ല എന്നും അണ്ണാ ഡി.എം.കെ അനുഭാവികള്‍.

നിര്‍ദേശം കിട്ടിയാലുടന്‍ എം.എല്‍.എമാര്‍ രാജ്ഭവനിലെത്തും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യങ്ങളെ അടക്കം ആരെയും പ്രവേശിപ്പിക്കാതെ വന്‍ സുരക്ഷയാണ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം എം.എല്‍.എമാര്‍ എവിടെയെന്ന് കണ്ടെത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.