ഹൈദരാബാദ്: റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന്റെ നാടായ ഹൈദരാബാദില്‍ സംഘടിപ്പിച്ച മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെ എ.ഐ.എം.ഐ.എം, എം.എല്‍.എ മുംതാസ് അഹമ്മദ് ഖാന്‍ സിന്ധുവിനെ വിശേഷിപ്പിച്ചത് ദേശീയ വോളിബോള്‍ താരമെന്നാണ്. എം.എല്‍.എയുടെ പ്രതികരണം കേട്ട സിന്ധു സ്വയം നാണം കൊണ്ട് തല കുനിക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ സ്വയം നാണം കെടേണ്ടി വന്ന ഈ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

എം.എല്‍.എ തന്നെ വോളിബോള്‍ താരമെന്ന് പറഞ്ഞത് കേട്ട് സിന്ധു നാണത്തോടെ സ്വയം ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സിന്ധുവിന്റെ അച്ഛന്‍ വോളിബോള്‍ താരമായിരുന്നു എന്നതും സിന്ധുവിന്റെ ഉയരം കണ്ടാല്‍ വോളിബോള്‍ കളിക്കുമെന്ന് എം.എല്‍.എക്ക് തോന്നിയതുമാകാം ഇങ്ങനെ തെറ്റായി പറയാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍.
https://www.youtube.com/watch?v=TF3VB2WNf70