മോസ്‌കോ: ഗ്രൂപ് എ യില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഉറുഗ്വേയെ നേരിടാന്‍ ഈജിപ്തിൻ്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇന്ന് ആദ്യമത്സരത്തില്‍ കളിക്കാനിറങ്ങും. ക്വാളിഫയിങ് റൗണ്ടില്‍ ഈജിപ്ത് നേടിയ ഗോളുകളില്‍ 71 ശതമാനവും സലാഹിന്റെ ബൂട്ടുകളില്‍നിന്നായിരുന്നു. കളി ഇന്ത്യന്‍ സമയം 5.30നു ഏകാതെറിന്‍ബര്‍ഗ് അറീനയില്‍. റയല്‍ മാഡ്രിഡുമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയതിനിടെയായിരുന്നു സലാഹിന് പരിക്കേറ്റത്. ലിവര്‍പൂള്‍ താരമായ സലാഹിനെ തടയുന്നതിന് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നടത്തിയ ശ്രമമാണ് താരത്തിന് പരുക്ക് പറ്റാന്‍ ഇടയാക്കിയത്.
മുഹമ്മദ് സലാഹ് എന്ന ഇരുപത്തിയാറുകാരനിലാണ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍. 1992 ജൂണ്‍ 15ന് ഈജിപ്തിലെ നാഗ്രിഗിലാണ് സലായുടെ ജനനം. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പില്‍ ഈജിപ്ത് ഇന്ന് ഗ്രൂപ്പ് എയില്‍നിന്നും ആദ്യ മത്സരത്തിനിറങ്ങുന്നത്. സലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പരിക്കുകളില്‍ നിന്നു അദ്ദേഹം പൂര്‍ണ മോചിതനായെന്നും ഈജിപ്ത് കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞിരുന്നു.28 വര്‍ഷത്തിന് ശേഷം ആണ് ഈജിപ്ത് ഒരു ലോകകപ്പിന് യോഗ്യത നേടുന്നത്. അവസാനം പങ്കെടുത്തത് 1990ല്‍. ഇതുവരെയും ഗ്രൂപ്പ് ഘട്ടം താണ്ടാന്‍ കഴിഞ്ഞിട്ടില്ല. ഫിഫ റാങ്കിങ്ങില്‍ ആദ്യ നാല്‍പ്പതില്‍ പോലും സ്ഥാനമില്ല. വസ്തുതകള്‍ ഇങ്ങനെയൊക്കെയെങ്കിലും ഉറുഗ്വേയ്‌ക്കൊപ്പം ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ടീമാണ് ഈജിപ്ത്.
ഉറുഗ്വേയെ നേരിടാന്‍ ഈജിപ്തിൻ്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഇന്ന് കളിക്കാനിറങ്ങും