
തിരുവനന്തപുരം: സമീപകാലത്ത് എങ്ങുമില്ലാതിരുന്ന രീതിയില്‍ സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുയാണ്. കനത്ത ചൂട് കണക്കിലെടുത്ത് ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവയ്ക്ക് ഇരയാകുന്നവര്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ കണക്കിലെടുത്ത് തീരുമാനം എടുത്തിരിക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ഇതനുസരിച്ച് ഉഷ്ണതരംഗം, സൂര്യാഘാതം, പൊള്ളല്‍ എന്നിവ മൂലം മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയോളം ലഭിക്കും. നാല്‍പത് മുതല്‍ അറുപത് ശതമാനം വരെ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് 59,100 രൂപയും 60 ശതമാനത്തിലധികം നഷ്ടമായവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കാന്‍ ധാരണയായിട്ടുണ്ട്. കൂടാതെ, ആശുപത്രിയില്‍ ഒരാഴ്ചയിലധികം കഴിയേണ്ടി വന്നാല്‍ 12,700 രൂപയും ഒരാഴ്ചയില്‍ താഴെയാണെങ്കില്‍ 4,300 രൂപയും നല്‍കാനും ധാരണയായിട്ടുണ്ട്.
