ഉപേക്ഷിച്ച നിലയില്‍ പ്രഷര്‍ കുക്കര്‍; താജ് മഹല്‍ പരിസരത്ത് മണിക്കൂറുകള്‍ നീണ്ട ദുരൂഹത; സ്ഫോടകവസ്തുക്കളുണ്ടെന്ന് ഡിറ്റക്ടര്‍ സ്ഥിരീകരണം; ഒടുവിൽ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഉപേക്ഷിച്ച നിലയില്‍ പ്രഷര്‍ കുക്കര്‍; താജ് മഹല്‍ പരിസരത്ത് മണിക്കൂറുകള്‍ നീണ്ട ദുരൂഹത; സ്ഫോടകവസ്തുക്കളുണ്ടെന്ന് ഡിറ്റക്ടര്‍ സ്ഥിരീകരണം; ഒടുവിൽ സംഭവിച്ചത്

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്രഷര്‍ കുക്കര്‍ താജ് മഹല്‍ പരിസരത്ത് സൃഷ്ടിച്ചത് മണിക്കൂറുകള്‍ നീണ്ട ദുരൂഹത. വെള്ളിയാഴ്ച രാവിലെ താജ്മഹലിന്‍റെ കിഴക്ക് ഭാഗത്തുള്ള ഗേറ്റിന് സമീപംസംശയാസ്പദമായ നിലയില്‍ കുക്കര്‍ കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് കുക്കറിനുള്ളില്‍ സ്ഫോടകവസ്തുക്കളുണ്ടെന്ന നിഗമനത്തിലെത്തിയത്.

സുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കുക്കറിനുള്ളില്‍ നാല്‍പ്പത് ശതമാനത്തോളം സ്ഫോടകവസ്തുക്കളുണ്ടെന്ന് ഡിറ്റക്ടര്‍ സ്ഥിരീകരിച്ചതോടെ പരിഭ്രാന്തി ഇരട്ടിയായി. സന്ദര്‍ശകരേയും സമീപവാസികളേയും ഒഴിപ്പിക്കുന്നതുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടപടികള്‍ ദ്രുതഗതിയില്‍ ചെയ്തു. കുക്കര്‍ അവിടെയെത്തിയതിനെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിനും ഉത്തരവായി.

ഇതിനിടെ കുക്കറുമായി ഒരു കുരങ്ങനെ കണ്ടതായി സമീപവാസി അറിയിച്ചതോടെ ആ വഴിക്കായി അന്വേഷണം.സംഭവം കുരങ്ങന്‍ കൊണ്ടിട്ടതാണെന്ന് പിന്നീട് വ്യക്തമായി.അപ്പോഴും ഡിറ്റക്ടറിന്‍റെ കണ്ടെത്തല്‍ ആശങ്ക പൂര്‍ണമായും അകറ്റിയില്ല. ഡിറ്റക്ടറുടെ പ്രവര്‍ത്തനത്തില്‍ പന്തികേടുണ്ടെന്ന സംശയം ബലപ്പെട്ടതോടെ വീണ്ടും പരിശോധന നടത്തി. ഡിറ്റക്ടര്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെ പരിഭ്രാന്തി അകന്നു.

0Shares