ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്; തുറന്ന് സമ്മതിച്ച് ഗൂഗിള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്; തുറന്ന് സമ്മതിച്ച് ഗൂഗിള്‍

തങ്ങളുടെ ഉപയോക്താക്കളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ട് എന്ന് തുറന്നുസമ്മതിച്ച് ഗൂഗിള്‍. എഐ അതിഷ്ടിതമായ വോയിസ് അസിസ്റ്റന്റുകളാണ് ഗൂഗിള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് മാനേജര്‍ ഡേവിഡ് മോണ്‍സീസാണ് ഇക്കാര്യം സമ്മതിച്ചത്.ഈ ശബ്ദം പഠിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കി.

ഗൂഗിളിന്‍റെ ഭാഷാ വിദഗ്ധര്‍ ഈ ശബ്ദങ്ങള്‍ കേള്‍ക്കും. തുടര്‍ന്ന് ഗൂഗിളിന്‍റെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ഇവ ഉപയോഗിക്കും. റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദത്തിന്‍റെ 0.2 ശതമാനം മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ എന്നും കമ്പനി പറയുന്നു. ഇതില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉണ്ടാകില്ല. ശബ്ദത്തിന്‍റെ ഉടമ ആരെന്നും തിരിച്ചറിയാനാകില്ല. പശ്ചാത്തലത്തിലുള്ള ശബ്ദവും പഠിക്കാനായി ഉപയോഗിക്കില്ല.

0Shares