ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
ജനാധിപത്യത്തിന്‍റെ സുതാര്യതയും വിശ്വസനീയതയും ഉറപ്പാക്കാനും, കള്ളവോട്ട് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതെങ്കിലും കാരണത്താല്‍ വോട്ടെടുപ്പിനെപ്പറ്റി ആരോപണം ഉന്നയിക്കുന്നയാള്‍ക്ക് ക്രമക്കേട് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍, അയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ആരോപണങ്ങളും മറ്റും ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.

0Shares