
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും ആലത്തൂർ എം.പിയാണ് രമ്യ ഹരിദാസ് എത്തി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും പാട്ട് പാടി വോട്ടര്‍മാരെ കൈയിലെടുക്കുകയാണ് രമ്യ ഹരിദാസ്. കോന്നിയിലും മഞ്ചേശ്വരത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രമ്യ ഹരിദാസ് എത്തി വോട്ടഭ്യര്‍ത്ഥിച്ചു. പൊതുസമ്മേളനങ്ങളും കുടുംബ യോഗങ്ങളും കേന്ദ്രീകരിച്ചാണ് രമ്യയുടെ പ്രചാരണം പുരോഗമിക്കുന്നത്.

സിനിമ ഗാനങ്ങള്‍, നാടൻ പാട്ടുകള്‍, അയ്യപ്പ ഭക്തി ഗാനങ്ങള്‍, മാപ്പിള പാട്ടുകള്‍ തുടങ്ങിയ പാടിയാണ് വോട്ടര്‍മാരെ രമ്യ ഹരിദാസ് കൈയിലെടുക്കുന്നത്. കോന്നിയിൽ ഇതിനോടകം പത്തോളം കുടുംബയോഗങ്ങളിൽ രമ്യ പങ്കെടുത്തു. ‘കോൺഗ്രസ് ആശയപരമായുള്ള മത്സരത്തിലാണ്. ജനങ്ങളെ വേദനിപ്പിക്കാത്ത രീതിയിൽ നമുക്ക് പ്രചാരണങ്ങള്‍ നയിക്കാനാകും. അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോൾ ഉസ്മാനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം എൽ.ഡി.എഫിന് തിരിച്ചടി ഉണ്ടാക്കും. ആലത്തൂരിൽ താൻ വിജയിച്ചതുപോലെ ഷാനിമോൾ ഉസ്മാൻ ജയിക്കും’ രമ്യ ഹരിദാസ് പറഞ്ഞു.
മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയുടെ ശബരിമല നിലപാട് ഇരട്ടത്താപ്പ് നയമാണ്. കേരളത്തിൽ ഈ നിലപാട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ സാധിക്കില്ലെന്നും രമ്യ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാട്ട് പാടി വോട്ട് നേടി വിജയിച്ച യു.ഡി.എഫ് നേതാവാണ് രമ്യ ഹരിദാസ്. ഓരോ പ്രചാരണങ്ങളിലും പാട്ടുകൾക്ക് മുൻതൂക്കം നൽകിയതോടെ രമ്യയുടെ പെട്ടിയിൽ വോട്ടുകളുടെ എണ്ണവും കൂടി. രമ്യയുടെ പ്രചാരണത്തെ വിമർശിച്ച് കേരള വർമ്മ കോളേജ് ദീപാ നിശാന്ത് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.
