കുററിക്കോല്‍: കളക്കര ഗ്യാലക്‌സി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും മഴക്കാലരോഗങ്ങളെകുറിച്ച്‌ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടി വാര്‍ഡ് മെബര്‍ എന്‍.ടി ലക്ഷമി ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ യാദവ് അദ്ധ്യക്ഷനായി. ബന്തടൂക്ക പ്രഥമികആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ലതിക മഴക്കാലരോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് എം.ആര്‍ സുകുമാരന്‍ സമ്മാനം വിതരണം ചെയ്തു. ആശാ വര്‍ക്കര്‍ നാരായണി ബാലകൃഷ്ണന്‍, ഊരുമൂപ്പന്‍ ബാലന്‍, ഹംസ എന്നിവര്‍ സംസാരിച്ചു. രശ്മി മണികളക്കര സ്വാഗതവും അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കളക്കര ഗ്യാലക്‌സി സ്വാശ്രയ സംഘം അനുമോദിച്ചു