കോയമ്പത്തൂര്‍: പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് ലഭിക്കാനും, ഡോക്ടറേറ്റ് ലഭിക്കാനും വേണ്ടി സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ കോളേജ് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ മധുര കാമരാജ് സര്‍വകലാശാലയിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു വനിത പ്രഫസരുടെ വാഗ്ദാനം. ഇവരുടേ ഫോണ്‍ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തായതും നടപടിയെടുത്തതും. ദേവങ്ക എന്ന സ്വകാര്യ ആര്‍ട്‌സ് കോളജിലെ അസി. പ്രഫസറാണ് നിര്‍മലാദേവി. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സംഭാഷണം വൈറലായതോടെ വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു ഇവര്‍.
പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാമ്പത്തികമായും നേട്ടമുണ്ടാക്കാമെന്നും വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു നിര്‍മലാദേവിയുടെ പ്രലോഭനം. അന്വേഷണത്തിന്റെ ഭാഗമായി അസി. വനിത പ്രഫസറെ കോളജ് മാനേജ്മന്റെ് സസ്പെന്റ് ചെയ്തിട്ടുണ്ട്. അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു. സംഭാഷണത്തില്‍ സൂചിപ്പിച്ച സര്‍വകലാശാലാ ഉന്നതന്‍ ആരാണെന്ന് വ്യക്തമല്ല. മധുര സര്‍വകലാശാലയുടെ പേരിന് കളങ്കമുണ്ടാക്കാന്‍വേണ്ടി കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ കുറ്റപ്പെടുത്തി.സംഭവം പുറത്തായതോടെ വ്യാപകമായ പ്രതിഷേധമാണ് പലേടത്തുനിന്നും ഉയരുന്നത്. റിട്ട. ഐ.എ.എസ് ഓഫിസറായ സന്താനത്തിന്റെ നേതൃത്വത്തില്‍ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ ഡോക്ടറേറ്റ്; കോളേജ് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി; പ്രഫസറുടെ ശബ്ദ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍