ഉദ്യോഗസ്ഥരെ ‘തമാശ’ കൊണ്ട് പുലിവാല്‍ പിടിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഉദ്യോഗസ്ഥരെ ‘തമാശ’ കൊണ്ട് പുലിവാല്‍ പിടിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍.

നെടുമ്പാശ്ശേരി: വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വെട്ടിലാകാന്‍ ഏറെ പണിയൊന്നുമില്ല ഈ ഹൈടെക്ക് യുഗത്തില്‍. എങ്കില്‍ താമശ വാക്കുകളായാലോ എന്ന ചോദ്യം നിങ്ങളുടെ മനസ്സില്‍ വന്നുവല്ലേ? എന്നാല്‍ തമാശ പറഞ്ഞതിന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് എറണാകുളം കടവന്ത്ര സ്വദേശി മനോജ്.

ബെംഗ്‌ളൂരുവില്‍ ബിസിനസ് നടത്തുന്ന നാല്‍പ്പത്തി മൂന്നുകാരനായ ഇയാള്‍ എയര്‍ ഏഷ്യ വിമാനത്തില്‍ പോകാന്‍ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഒരു ഉഗ്രന്‍ സംഭവം ഉണ്ടായത്. എമിഗ്രേഷന്‍ പരിശോധനക്കിടെ ഉദ്യോഗസ്ഥന്‍ ഹാന്‍ഡ്ബാഗില്‍ എന്താണെന്ന് മനോജിനോട് ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍ ചുമ്മാ പറഞ്ഞു ‘ബാഗേജില്‍ ബോംബെന്ന്’, പക്ഷെ സുരക്ഷ ഉദ്യോഗസ്ഥന്‍ ആ വാക്ക് അങ്ങ് കാര്യത്തിലെടുത്തു. പിന്നെ പറയേണ്ടതില്ലല്ലോ, ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കി. ബാഗേജുകളെല്ലാം തുരുതുരാ തുറന്നുപരിശോധിച്ചു. എന്തിന് ഏതിന് പറയുന്നു അന്നു പുറപ്പെടേണ്ട വിമാനം വരെ ഇതുമൂലം വൈകി. തമാശക്ക് പറഞ്ഞ വാക്കില്‍ പൊല്ലാപ്പ് പിടിച്ച ഉദ്യോഗസ്ഥര്‍ ഇയാളെ അവസാനം നെടുമ്പാശ്ശേരി പോലീസിന് കൈമാറി.

0Shares